ഇത്തവണത്തെ ക്രിസ്മസ് ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. കാരണം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ കണ്‍മണിക്കൊപ്പമാണ് ഇവരുടെ ക്രിസ്മസ് ആഘോഷം. കുഞ്ഞ് ഇസയ്ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ മനോഹരമായ ചിത്രം ചാക്കോച്ചന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
‘ദൈവം നിങ്ങളോട് കാത്തിരിക്കാന്‍ പറയുമ്പോള്‍ അത് ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് നല്‍കാനാണ്’ എന്ന വാചകങ്ങളോടെയാണ് ചാക്കോച്ചന് എല്ലാവര്ക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസിച്ചിരിക്കുന്നത്. ഒപ്പം മകനും ഭാര്യയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ‘ഇസ’ എന്ന് വിളിക്കുന്ന തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന് ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
Discussion about this post