ക്രിസ്തുമസ് ട്രീയില്‍ എന്തിനാണ് ബെല്‍ തൂക്കുന്നതെന്ന് അഭിരാമി, സംശയത്തോടെ നോക്കി നിന്ന് പാപ്പു; അമൃത സുരേഷിന്റെയും അഭിരാമിയുടേയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് ഒപ്പം മകളും

അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡിലൂടെയും യൂട്യൂബ് ചാനലായ എജി വ്‌ളോഗ്‌സിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് ഗായിക അമൃത സുരേഷും അനിയത്തി അഭിരാമിയും. താരസഹോദരിമാരുടെ യൂട്യൂബ് ചാനലിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഗീതപരിപാടികളും,യാത്രകളും, വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്ന എജി വ്‌ലോഗ്‌സിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സാണ് ഉള്ളത്.

തങ്ങളുടെ ക്രിസ്തുമസ് ഒരുക്കങ്ങളാണ് അമൃതയും അഭിരാമിയും ചേര്‍ന്ന് എജി വ്‌ലോഗ്‌സിന്റെ പുതിയ എപ്പിസോഡിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ അമൃതയുടെ മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയും ഇത്തവണ എത്തുന്നുണ്ട്. മൂവരും ചേര്‍ന്ന് ക്രിസ്തുമസ് ട്രീ ഒരുക്കുന്നതാണ് വിഡിയോയുടെ പ്രധാന ആകര്‍ഷണം.

ഏറെ ആവേശത്തോടെയാണ് പാപ്പു ക്രിസ്തുമസ് ട്രീ ഒരുക്കുന്നത്. അതിനിടെ അമൃതയോടും അഭിരാമിയോടും സംശയങ്ങള്‍ ചോദിക്കുന്നുമുണ്ട്. ക്രിസ്തുമസ് ട്രീയില്‍ എന്തിനാണ് ബെല്‍ തൂക്കുന്നതെന്ന് അറിയാമോ? എന്ന അഭിരാമിയുടെ ചോദ്യവും ‘എനിക്കുമറിയില്ല’ എന്ന് പാപ്പുവിന്റെ ഉത്തരവുമാണ് വ്‌ലോഗിലെ പ്രധാന ആകര്‍ഷണം. അമൃതയുടേയും അഭിരാമിയുടേയും പാപ്പുവിനൊപ്പമുള്ള ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Exit mobile version