ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ മത്സരാര്‍ത്ഥികളായിരുന്ന ഇരുവരുടെയും പ്രണയം പരിപാടിക്കകത്തും പുറത്തും കൊട്ടിയാഘോഷിച്ചിരുന്നു ആരാധകര്‍. ഇപ്പോഴിതാ റിയാലിറ്റി ഷോയില്‍ വെച്ച് മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് എത്തിച്ചിരിക്കുകയാണ് മറ്റു രണ്ട് മത്സരാര്‍ത്ഥികള്‍.
കന്നഡ ‘ബിഗ് ബോസ്’ മത്സരാര്‍ത്ഥികള്‍ ആയിരുന്ന നിവേദിത ഗൗഡയും ചന്ദന്‍ ഷെട്ടിയുമാണ് ജീവിതത്തിലും ഒന്നിക്കാന്‍ തയ്യാറെടുക്കുന്നത്. സംഗീത സംവിധായകനാണ് ചന്ദന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിവേദിത. ബിഗ് ബോസില്‍ എത്തിയ ശേഷമാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. ഇപ്പോള്‍ വിവാഹത്തില്‍ വരെ എത്തി നില്‍ക്കുകയാണ്. ഇതിനിടെ ചന്ദന്‍ പൊതുവേദിയില്‍ വച്ച് നിവേദിതയെ പ്രൊപ്പോസ് ചെയ്തത് വിവാദമായിരുന്നു. ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വിവാഹം എങ്ങനെ നടത്തണമെന്ന് പ്ലാന്‍ ചെയ്യുകയാണെന്നുമാണ് നിവേദിത പറയുന്നത്. ‘എന്ത് തന്നെയായാലും പരസ്പരം ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കുന്നത്. കല്യാണം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് മനസ്സില്‍ മനോഹരമായ ഒരു സ്വപ്നമുണ്ട്. അത് കഴിയുന്നത്ര ഭംഗിയാക്കും’- വിവാഹത്തെക്കുറിച്ച് നിവേദിത മാധ്യമങ്ങളോട് പറഞ്ഞു.
മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വെച്ച് പരസ്പരം പ്രണയം തുറന്നുപറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.
Discussion about this post