‘ഹൗ ഓള്‍ഡ് ആര് യൂ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസ്- മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടില്‍ തീയ്യേറ്ററുകളില്‍ എത്തിയ ക്രിസ്മസ് ചിത്രമാണ് ‘പ്രതി പൂവന് കോഴി’. ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അനുശ്രീ ആയിരുന്നു. ചിത്രത്തില്‍ മഞ്ജു വാര്യര്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് എത്തിയത്. ‘മാധുരി’യുടെ കൂട്ടുക്കാരി ‘റോസമ്മ’ ആയാണ് അനുശ്രീ ചിത്രത്തില്‍ എത്തിയത്.
തന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രത്തിലൂടെ സാധിച്ചത് എന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അനുശ്രീ വ്യക്തമാക്കിയത്. ‘ഞാന്‍ സിനിമയിലേക്ക് വന്ന സമയത്ത് മഞ്ജു ചേച്ചി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മഞ്ജുചേച്ചി സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുമെന്ന്. പക്ഷേ അന്നും എനിക്ക് ഏറെ ഇഷ്ടമുള്ള നടിയായിരുന്നു മഞ്ജു ചേച്ചി. ഒരുപാട് അഭിമുഖങ്ങളില്‍ ഞാനത് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും മഞ്ജുചേച്ചിയെ ഒന്നു നേരില്‍ കാണണം, കെട്ടിപിടിക്കണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും വിചാരിച്ചതല്ല ചേച്ചിയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിയുമെന്ന്.
എന്നാല്‍ ചേച്ചി വീണ്ടും അഭിനയത്തിലേക്ക് വന്നപ്പോള്‍ ആഗ്രഹിച്ചിരുന്നു, എന്നെങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്. ഇപ്പോഴത് സാധിച്ചു. ഒരു സ്വപ്ന സാക്ഷാത്കാരമാണ് ഇതെന്ന് പറയാം. ആദ്യം ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. അഭിനയിക്കുമ്പോള്‍, ഇത്രയും സീനിയര്‍ ആയ ആര്‍ട്ടിസ്റ്റാണ്, നമ്മള് കാരണം എന്തെങ്കിലും തെറ്റുവരുമോ, സീനുകള്‍ വൈകുമോ എന്നൊക്കെ, പക്ഷേ ചേച്ചി ഒരുപാട് സപ്പോര്‍ട്ട് ചെയ്തു’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post