തമിഴ് സിനിമയിലെ നിത്യഹരിത നായികയാണ് തൃഷ. നിരവധി നായികമാര്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇന്നും തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ. പ്രായം മുപ്പത്തിയാറ് ആയെങ്കിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി തമിഴ് സിനിമയില്‍ സജീവമാണ് താരം. തൃഷയെ സംബന്ധിച്ചിടത്തോളം 2019 ഭാഗ്യ വര്‍ഷം കൂടിയാണ്.
പ്രേംകുമാര്‍ സംവിധാനം ചെയ്ത ’96’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ‘ജാനു’. ജാനുവിനെ അനശ്വരയാക്കിയ തൃഷയെ തേടി നിരവധി പുരസ്കാരങ്ങളാണ് ഇത്തവണ എത്തിയത്. പതിനൊന്ന് പുരസ്കാരങ്ങളാണ് ’96’ലെ അഭിനയത്തിലൂടെ തൃഷയെ തേടിയെത്തിയത്.
ഇപ്പോഴിതാ തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. ’96’ നൊപ്പം ‘ഹേ ജൂഡ്’ എന്ന മലയാള ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങളും കൂട്ടത്തിലുണ്ട്. ശ്യാമപ്രസാദ് നിവിന്‍ പോളിയെ നായകനായി ഒരുക്കിയ ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തില്‍ ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക.
Discussion about this post