നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹാഘോഷം ശനിയാഴ്ച കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വെച്ച് നടന്നിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ നമിതയെ ആണ് ആദില്‍ വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരം ഒരു അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ വിമര്‍ശിച്ചവര്‍ക്ക് തക്ക മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.
മുസ്ലീം ആയ ആദില്‍ അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചത് ഷോക്കായി പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമാണ് ഇയാള്‍ ഇവരുടെ വിവാഹ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഈ കമന്റിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെയാണ് ആദില്‍ മറുപടി നല്‍കിയത്.
‘എന്നെയും കുടുംബത്തെയും എന്റെ ഭാര്യയെയും കുറിച്ച് വളരെ മോശമായ രീതിയില്‍ ചിലര്‍ കമന്റ് ചെയ്തത് കാണാനിടയായി. എന്നാല്‍ ആദ്യം ഇത്തരം കമന്റുകളോട് പ്രതികരിക്കേണ്ട എന്നാണ് കരുതിയത്. ആരെ വിവാഹം കഴിക്കണമെന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ക്ഷമിക്കണം, ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളൂ. അതുകൊണ്ട് തന്നെ ഇത് രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണ്. ഒരു മുസ്ലീം ആയതുകൊണ്ട് എന്നെ ആരെങ്കിലും ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ ഇല്ല. ഞാന്‍ എന്താണോ ഇതിനെ സ്നേഹിക്കുന്ന യഥാര്‍ത്ഥ മനുഷ്യന് ആണെങ്കില്‍ തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം’ എന്നാണ് ആദില്‍ നല്കിയ മറുപടി.
Discussion about this post