നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിതിന്‍ വിജയനാണ് വരന്‍. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മൃദുലയുടെ സുഹൃത്തുക്കളായ ഭാവനയും രമ്യാ നമ്പീശനും ശരണ്യാ മോഹനും അമൃതാ സുരേഷും അഭിരാമി സുരേഷുമൊക്കെ ചടങ്ങിനെത്തി. ഗായകന്‍ വിജയ് യേശുദാസും മണികുട്ടനും ഹേമന്തും ചടങ്ങിനെത്തി. വിവാഹ നിശ്ചയത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഭാവനയും കൂട്ടുകാരും മൃദുല മുരളിയുടെ വിവാഹനിശ്ചയം പാട്ടുപാടിയാണ് ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന സിനിമയിലൂടെയാണ് മൃദുല മുരളി വെള്ളിത്തിരയിലെത്തുന്നത്. രാഗ്ദേശ് എന്ന ഹിന്ദി ചിത്രത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ആയിട്ടും അഭിനയിച്ചിട്ടുണ്ട്. കൂടാതെ എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലെ മൃദുലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയിലാണ് മൃദുല ഒടുവില്‍ അഭിനയിച്ചത്.
Discussion about this post