മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെ പിന്തള്ളി ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ‘കാമിനി’ സോങ് യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നവാഗത സംവിധായകനായ പ്രിന്‍സ് ജോയ് സണ്ണി വെയ്‌നിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ’96’ ഫെയിം ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹരിശങ്കര്‍ കെസ് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Discussion about this post