‘അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’; ‘ആന്റപ്പനെ’ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

ലേഡീ സൂപ്പര്‍ സ്റ്റാറിനെ വെല്ലുന്ന പ്രകടനമാണ് വില്ലന്‍ വേഷത്തിലെത്തിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കാഴ്ചവെച്ചത്

റോഷന്‍ ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടില്‍ തീയ്യേറ്ററുകളില്‍ എത്തിയ രണ്ടാമത്തെ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. ആദ്യ ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’വില്‍ സ്ത്രീകളെ സ്വപ്നം കാണാനാണ് പഠിപ്പിച്ചതെങ്കില്‍ ‘പ്രതി പൂവന്‍കോഴി’യില്‍ സ്ത്രീകളെ പ്രതികരിക്കാന്‍ പ്രാപ്തരാക്കുന്നതാണ്. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഈ ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്.

ലേഡീ സൂപ്പര്‍ സ്റ്റാറിനെ വെല്ലുന്ന പ്രകടനമാണ് വില്ലന്‍ വേഷത്തിലെത്തിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കാഴ്ചവെച്ചത്. ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ‘ആന്റപ്പന്‍’ എന്ന വില്ലന്‍ വേഷത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തിയത്. നേരത്തേ ചിത്രത്തിലെ വില്ലനായി നിശ്ചയിച്ചിരുന്ന നടന്‍ ഡേറ്റ് ഇഷ്യു കാരണം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് റോഷന്‍ ആ വേഷത്തിലെത്തിയത്.

ഇവനിട്ടു രണ്ടടി കൊടുക്കണം എന്നു കാഴ്ചക്കാര്‍ക്കു തോന്നുന്ന മുഖമുള്ളയാളായിരിക്കണം ആന്റപ്പന്‍ എന്ന് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ തോന്നിയിരുന്നുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തനിക്ക് ഒരുപാട് ശത്രുക്കള്‍ ഉള്ളതിനാല്‍ ഒടുവില്‍ ആന്റപ്പന്റെ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നുമാണ് ഒരു അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

Exit mobile version