ഈ പ്രതിഷേധാഗ്നി ഒരു മതത്തിനും വേണ്ടിയല്ല; ഈ പുസ്തകത്തിൽ കാണുന്ന താമര ആരുടേയും സ്വന്തവുമല്ല; ചർച്ചയായി അരുൺ ഗോപിയുടെ പോസ്റ്റ്

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇന്ത്യയിലൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോൾ ഇതിനോടൊപ്പം ചേർന്ന് വ്യക്തമായ നിലപാടെടുത്ത് ശ്രദ്ധേയമാവുകയാണ് മലയാള സിനിമാ ലോകം. പുതുതലമുരയിലെ സിനിമാതാരങ്ങളും സിനിമാ അണിയറ പ്രവർത്തകരും പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാതൃകയാവുകയാണ്. ഇതിനിടെ പാർവതിയെ പോലുള്ള താരങ്ങൾ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തും വ്യത്യസ്തരായി. ഈ സാഹചര്യത്തിലാണാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി പുതുതലമുറ സംവിധായകൻ അരുൺ ഗോപിയും രംഗത്തെത്തിയിരിക്കുന്നത്.

ഈ സമരങ്ങൾ ഏതെങ്കിലും മതത്തിന് വേണ്ടിയല്ലെന്നും ഭരണഘടന എന്ന പുസ്തകത്തിന് വേണ്ടിയാണെന്നും അരുൺ ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്. തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങൾ മതത്തിന് വേണ്ടി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് അരുൺ ഗോപിയുടെ പോസ്റ്റിൽ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

തെരുവിൽ നടക്കുന്ന ഈ സമരങ്ങളൊക്കെ മതത്തിനുവേണ്ടി എന്ന് പറയുന്നവരോട്. ഈ പ്രതിഷേധാഗ്‌നി മതത്തിനു വേണ്ടി അല്ല, ഖുർആൻ വേണ്ടിയോ ബൈബിൾ നു വേണ്ടിയോ ഭഗവത്ഗീതയ്ക്കു വേണ്ടിയോ അല്ല. ഒരേഒരു പുസ്തകത്തിനായി.. ‘ഭരണഘടന.’ ആ പുസ്തകത്തിന്റെ താളുകളിൽ നമ്മുക്കായി നൽകിയ മതേതരത്വം, തുല്യ നീതി ഇവയ്ക്കായി മാത്രം.! ഐക്യപ്പെടാതിരിക്കാൻ എങ്ങനെ കഴിയും?? ഈ പുസ്തകത്തിൽ കാണുന്ന ‘താമര’ ആരുടേയും സ്വന്തമല്ല ദേശീയ പുഷ്പമാണ്.

Exit mobile version