സിനിമാ ലൊക്കേഷനിലായാലും തിരക്കുകള്‍ക്കിടയിലും പ്രേക്ഷകരുടെ ഇഷ്ടനുസരണം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കുകളിലായിരിക്കുമ്പോഴും ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. ഭാര്യ സുപ്രിയയും മകളും നിഴലായി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ താരത്തിന്റെ കൂടെയുണ്ട്. സുപ്രിയയും തങ്ങളുടെ സുന്ദര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സുപ്രിയയുടെ ഒരു പോസ്റ്റിന് വന്ന കമന്റും അതിന് പൃഥ്വി നല്കിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
പൃഥ്വിയുടെ പ്രിയ പത്നി സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പൃഥ്വിരാജിന്റെയും മകളുടെയും ചിത്രത്തിനു താഴെയാണ് ആരാധികമാരുടെ അപേക്ഷ. ചേച്ചീ, ടൈം കിട്ടുമ്പോള്‍ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ് എന്ന് ചോദിച്ച ആരാധികമാരോടാണ് ഞാന്‍ തന്നാല്‍ മതിയോയെന്ന പൃഥ്വിരാജിന്റെ മറുചോദ്യം. പൃഥിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീന്‍സ് അപ്രതീക്ഷിതമായ മറുപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തു വരികയും ചെയ്തു.
ലൂസിഫറിന്റെ ലൊക്കേഷനില്‍ ചിത്രത്തിന്റെ സംവിധായകന് കൂടിയായ പൃഥ്വിരാജിന്റെ മടിയില്‍ കയറിയിരിക്കുന്ന മകള്‍ അല്ലിയുടെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദാദാ.. എന്നെ കേള്‍ക്കൂ എന്നു അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ് എന്നാണ് സുപ്രിയ ചിത്രത്തിനു നല്കിയ ക്യാപ്ഷന്‍. ബിസി ദാദ, സ്മാര്‍ട്ട് അല്ലി എന്നീ ഹാഷ് ടാഗുകളോടു കൂടിയാണ് സുപ്രിയ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ..’ എന്ന കമന്റോടെ പൃഥിയ്ക്ക് നന്ദിയും ആരാധികമാകര് പറഞ്ഞു.
Discussion about this post