ചിത്രത്തിന്റെ റിലീസിംഗും പിറന്നാളും ഒരുമിച്ച് വന്നപ്പോള്‍ സന്തോഷം ഇരട്ടിയാക്കി. പിറന്നാള്‍ ദിനത്തിന് തൊട്ടുമുമ്പ് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം വലിയപെരുന്നാള് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.
ഡിസംബര്‍ 21നാണ് ഷെയ്നിന്റെ പിറന്നാള്‍. അമ്മ സുനിതയ്ക്കും സഹോദരിമാരായ അഹാനയ്ക്കും അലീനയ്ക്കുമൊപ്പമായിരുന്നു ആഘോഷം. തന്റെ വീട്ടില്‍ നടത്തിയ പരിപാടിയില്‍ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വലിയ പെരുന്നാളിന്റെ ചിത്രവുമായുള്ള പ്രത്യേക കേക്കും തയ്യാറാക്കിയിരുന്നു.
താരത്തിന്റെ പുതിയ ചിത്രമായ വലിയപെരുന്നാള് തീയ്യേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സംഭവ ബഹുലമായ ഒരു പ്രമേയത്തെ വ്യത്യസ്തമായ ആഖ്യാന രീതികൊണ്ട് അടയാളപ്പെടുത്തുന്ന ചിത്രമാണ് ‘വലിയ പെരുന്നാള്‍.’
Discussion about this post