വിമര്‍ശകരുടെ വായടപ്പിച്ച് ‘മാമാങ്കം’ നൂറു കോടി ക്ലബില്‍ ഇടം പിടിച്ചു. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ നൂറുകോടി ചിത്രമാണ് ‘മാമാങ്കം’. നേരത്തേ ‘മധുരരാജ’ നൂറുകോട് ക്ലബില്‍ ഇടംപിടിച്ചിരുന്നു. മാമാങ്കം നാല് ദിവസം കൊണ്ട് 60 കോടിയലധികം രൂപ കളക്റ്റ് ചെയ്തിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 12നാണ് തീയ്യേറ്ററുകളില്‍ എത്തിയത്. നാല് ഭാഷകളില്‍ 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം തീയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
മമ്മൂട്ടിയ്ക്ക് പുറമെ മാസ്റ്റര്‍ അച്യുതന്, ഉണ്ണി മുകുന്ദന്, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്, ഇനിയ, മണികണ്ഠന് ആചാരി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post