ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗ. തിരക്കുകള്‍ക്കിടയില്‍ താന്‍ അവസാനം കുളിച്ചതെന്നാണെന്ന് മറുന്നു പോയിരിക്കുകയാണ് താരത്തിനോട്. പുതിയ ആല്‍ബത്തിന്റെ തിരക്കിനിടെ കുളിക്കാനും വിട്ടുപോയി. ട്വിറ്ററിലൂടെയായിരുന്നു ഗാഗയുടെ വെളിപ്പെടുത്തല്‍.
പുതിയ ആല്‍ബമായ എല്‍ജി6 തരംഗമാക്കാനുള്ള ശ്രമത്തിനിടയില്‍ കുളിക്കാന്‍ പോലും മറന്നുപോയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എപ്പോഴാണ് അവസാനം കുളിച്ചത് എന്ന് അസിസ്റ്റന്റ് ചോദിച്ചു. എനിക്ക് ഓര്‍മയില്ല, ലേഡി ഗാഗ ട്വീറ്റ് ചെയ്തു.
നേരത്തെ സംസ്കൃത ശ്ലോകം ട്വിറ്ററില്‍ കുറിച്ചും ലേഡി ഗാഗ ആരാധകരെ കയ്യിലെടുത്തിരുന്നു. യോഗ പഠിക്കാന്‍ പോയപ്പോള്‍ സംസ്കൃതവും തനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് അന്ന് ലേഡി ഗാഗ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഇന്ത്യന്‍ ആരാധകരുടെ കയ്യടി നേടിയിരുന്നു. ഗാഗയല്ല ഗംഗയാണെന്നായിരുന്നു ട്രോളുകള്‍. ലേഡി ഗാഗയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷാലോ എന്ന ആല്‍ബം ഓസ്കര് നേടിയിരുന്നു.
ലോകമെമ്പാടുമായി 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളില്‍ ഒരാളാണ്. 12 ഗിന്നസ് ബുക്ക് റെക്കോര്‍ഡുകളും , ആറു ഗ്രാമി പുരസ്കാരവും, മൂന്നു ബ്രിട്ട് പുരസ്കാരങ്ങളും നേടിയിട്ടുള്ള ഗാഗയ്ക്ക് അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി:ഹോട്ടല്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.