2002ല്‍ യുവനടനായി മലയാള സിനിമയിലെത്തി പിന്നീട് ഒരു നടനായി വളര്‍ന്ന പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍ പിന്നണി ഗായകനും, നിര്‍മാതാവും ഏറ്റവും ഒടുവില്‍ ഒരു സംവിധായകനും കൂടിയാണ്. ഇപ്പോള്‍ പൃഥ്വിയുടെ മൂന്ന് ഇഷ്ടങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ സിനിമ, കാര്‍, ക്രിക്കറ്റ്. ആണ് അദ്ദേഹത്തിന്റെ ആദ്യ പ്രണയമെന്ന് തുറഞ്ഞ് പറഞ്ഞിരിക്കുകയാണ് സുപ്രിയ.
മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇരുവരുമെന്നാണ് പറയാറുളളത്. പക്ഷേ തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് സുപ്രിയ. ”ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പൃഥ്വിയുടെ നിരവധി തീരുമാനങ്ങളോട് എനിക്ക് യോജിപ്പില്ല, തിരിച്ചും അങ്ങനെയാണ്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അല്ലെങ്കില്‍ ഞങ്ങളുടെ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന ഒരു പാതയിലൂടെ പോകാന്‍ ശ്രമിക്കുന്നതെന്നും സുപ്രിയ പറഞ്ഞു.