ഇനി ഒരു പെണ്‍കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. കോളേജിലെ ചോക്ലേറ്റ് നായകന്‍മാരുടെ റോളുകളില്‍ തിളങ്ങി ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളില്‍ തിളങ്ങുകയാണ് താരം. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍, പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. മകന്റ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും താരം സോഷ്യല്‍മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മകന്റെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

പ്രിയയുടെ മുത്തശ്ശിയ്ക്ക് ഇവരുവര്‍ക്കും പെണ്‍കുട്ടി ഉണ്ടായിക്കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. കാത്തിരിപ്പിനിടയില്‍ ഇരുവരും ആഗ്രഹിച്ചിരുന്നതും ഒരു പെണ്‍കുഞ്ഞിനെ ആയിരുന്നു. മകള്‍ക്ക് ഇടാനായി കരുതിവച്ച പേരും താരം വെളിപ്പെടുത്തിയിരുന്നു. സാറ എന്നാണ് അത്. പ്രിയയ്ക്കും മകളെ ആയിരുന്നു ഇഷ്ടം.

മകന്‍ പിറന്നപ്പോള്‍ പേരിടാന്‍ ആലോചിച്ചപ്പോള്‍ പ്രിയ ആണ് ഇസഹാക്ക് എന്ന പേര് പറഞ്ഞത്. ബൈബിളില്‍ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട് ആ കഥയില്‍ അവര്‍ക്ക് വളരെ വൈകിയുണ്ടായ കുട്ടിയ്ക്ക് ഇട്ട പേരാണ് ഇസഹാക്ക് അതാണ് കുഞ്ചാക്കോ ബോബനും പ്രിയയും മകന് നല്‍കിയത്.

2005 ലാണ് കുഞ്ചാക്കോ ബോബന്‍ വിവാഹിതനാകുന്നത്. തുടര്‍ന്ന് നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.

Exit mobile version