അവതാരകയായി പ്രേക്ഷകരുടെ മനം കവര്‍ന്ന വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ അശ്വതി പ്രേക്ഷക മനസ് കവര്‍ന്നത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരും അശ്വതിക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടിയുമൊത്തുള്ള ചിത്രമാണ് അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല!’എന്ന് മമ്മൂക്ക’ എന്ന രസകരമായ കുറിപ്പോടെയാണ് അശ്വതി ചിത്രം പങ്കുവെച്ചത്.
Discussion about this post