മുംബൈ: ഒരു രക്ഷിതാവെന്ന നിലയിലും ഇന്ത്യന്‍ പൗരന് എന്ന നിലയിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അശാന്തിയില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ജാമിയ മിലിയ, അലിഗഢ് മുസ്ലിം സര്‍വ്വകലാശാല എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം ഹൃതിക് റോഷന്. എത്രയും വേഗം സമാധാനം മടങ്ങിവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഷെയിം ഓണ്‍ ഹൃതിക് ആന്‍ഡ് ദീപ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായതിന് പിന്നാലെയാണ് താരം പ്രതികരിച്ചത്. അതേസമയം നിരവധി ബോളിവുഡ് താരങ്ങള്‍ ജാമിയയിലെ പോലീസ് അതിക്രമത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന് പ്രമുഖ താരം ദിയ മിര്‍സ പറഞ്ഞു.
ദിയ മിര്‍സ,സംവിധായകന് ഹന്‍സല്‍ മേത്ത,റിതേഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അലംകൃത ശ്രീവാസ്തവ, അഭയ് ഡിയോള്‍, മനോജ് ബാജ്പേയ്, സോയ അക്തര്‍, കൊങ്കണ സെന്‍, സുധീര്‍ മിശ്ര, വിശാല്‍ ഭരദ്വാജ്, ജാവേദ് അക്തര്‍, രാകുല്‍പ്രീത് സിംഗ്, സഞ്ജയ് ഗുപ്ത, പരിനീതി ചോപ്ര, ഹുമ ഖുറേഷി, എന്നിവരും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.