വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരു നടിയുടെ കരിയര്‍ അവസാനിച്ചെന്ന് ബോളിവുഡ് താരം കരീന കപൂര്‍. വിവാഹിതരായ നടിമാരെ തേടി നിര്‍മ്മാതാക്കള്‍ വരില്ലെന്നും കരീന പറഞ്ഞു. എന്നാല്‍ വിവാഹശേഷം തനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും താന്‍ അത് വേണ്ടെന്ന് വക്കുകയായിരുന്നുവെന്നും കരീന പറഞ്ഞു.
സിനിമയില്‍ ഒരു അഭിനേതാവിന്റെ നിറമോ വലിപ്പമോ അല്ല കാര്യം, കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കും വിജയം കൈവരിക്കാനാകും. തുറന്നു പറച്ചിലുകളിലൂടെ അവസരങ്ങളും നിഷേധിക്കപ്പെടുന്ന പ്രവണത ഏതൊരു മേഖലയിലും ഉള്ളതാണ്. സിനിമയിലാകുമ്പോള്‍ അതിന് കുറച്ചുകൂടി പ്രചാരം ലഭിക്കുന്നു. അതിനാല്‍ കൂടുതല്‍ വാര്‍ത്തകള്‍ അവിടെ നിന്നും വരുന്നു.
എന്നാലും അവസരങ്ങള്‍ തേടിപ്പിടിച്ച് രാധികാ ആപ്തേ, കുബ്റ സെയ്ത് എന്നിവരെപ്പോലെ ചുറു ചുറുക്കുള്ള പെണ്‍കുട്ടികള്‍ മുമ്പോട്ടു വരുന്നുണ്ട്. സേക്രഡ് ഗെയിംസില്‍ ഇരുവരും ചെയ്ത ശക്തമായ കഥാപാത്രങ്ങളെ പ്രശംസിച്ചാണ് കരീന ഇതു പറഞ്ഞത്. നിറത്തിലോ ആകൃതിയിലോ ഒന്നുമല്ല കാര്യം. ജോലിയില്‍ ഒരു നടി അര്‍പ്പിക്കുന്ന കഠിനാധ്വാനത്തിലാണ്. കഴിവുള്ളവര്‍ തീര്‍ച്ചയായും വിജയിക്കുകയും ചെയ്യും.
തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ മീ ടു ക്യാംപെയിനിലൂടെ തുറന്നുപറയുന്ന താരങ്ങളെ കരീന പ്രശംസിക്കുകയും ചെയ്തു. അത്തരം തുറന്നുപറച്ചിലുകള്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും. സൂപ്പര്‍സ്റ്റാറോ ജൂനിയര്‍ ആര്‍ട്ടിസ്റ്റോ ആരുമാകട്ടെ, സ്ത്രീ സുരക്ഷ എവിടെയും ഉറപ്പു വരുത്തണമെന്നും മാറ്റങ്ങള്‍ക്കായി തുറന്നു പറച്ചിലുകള്‍ തുടരുക തന്നെ വേണമെന്നും കരീന പറഞ്ഞു.
ഇഷ്‌ക് 104.8 ക്ലബ് എഫ്എമ്മിലൂടെ റേഡിയോ അവതരാകയാകാനുള്ള തയ്യാറെടുപ്പിലാണ് കരീന. പുതിയൊരു മേഖലയിലേക്ക് കടക്കുന്നതിനെ താന്‍ വളരെ അതിശയത്തോടെയാണ് കാണുന്നതെന്നും ഇതാണ് ഉചിതമായ സമയമെന്നും കരീന പറഞ്ഞു. കൂടാതം നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ മൌഗ്ലി ലെജന്‍ഡ് ഓഫ് ദ ജംഗിള്‍ എന്ന ചിത്രത്തിന്റെയും ഭാഗമാകുന്നുണ്ട് കരീന. കാ എന്ന പാമ്പിന് ശബ്ദം നല്‍കുന്നത് കരീനയാണ്. മാധുരി ദീക്ഷിത്, അഭിഷേക് ബച്ചന്‍. അനില്‍ കപൂര്‍ എന്നിവരും വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നുണ്ട്.