കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഇന്ന് പ്രതികള്‍ പരിശോധിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്കാണ് പ്രതികള്‍ ദൃശ്യങ്ങള്‍ പരിശോധിക്കുക. കേസിലെ പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
നടന് ദിലീപ് അടക്കം 6 പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.
ദൃശ്യങ്ങള്‍ ഒറ്റയ്ക്കു പരിശോധിക്കാന്‍ ദിലീപ് അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല. ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിര്‍ദേശിച്ചതു ദിലീപ് മാത്രമാണ്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.
Discussion about this post