ബാലതാരമായി വന്ന് മലയാളി മനസില്‍ ഇടം നേടിയ താരമാണ് കാളിദാസ് ജയറാം. ഇപ്പോള്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സഹോദരി മാളവികാ ജയറാം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇരുവരും ഒന്നിച്ചുള്ള കുറച്ച് ഫോട്ടോകള്‍ക്കൊപ്പമാണ് ആശംസ കുറിപ്പ്. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ഇത്. ഒപ്പം മാളവിക ഇങ്ങനെ കുറിച്ചിരിക്കുന്നു: പ്രായമായി വരുന്നു, നീ വലിയ ഉയരങ്ങളില്‍ എത്തും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഹാപ്പി ബര്‍ത് ഡേ ചിമ്പ്, ഐ ലവ് യൂ ബ്രദര്‍.’ ഇതാണ് മാളവികയുടെ വാക്കുകള്‍.
എന്തായാലും ഈ സഹോദര സ്നേഹം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസിന് എല്ലാവിധ ആശംസകളും നേര്‍ന്നുള്ള കമന്റുകളാണ് കൂടുതലും.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരപുത്രനാണ് കാളിദാസ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസ് നായകനായി തുടക്കം കുറിച്ചത്.
Discussion about this post