രണ്ടാമൂഴം സിനിമ സംബന്ധിച്ച വിഷയത്തില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആര്‍ബിട്രേഷന്‍ നടപടികളിലൂടെ തര്‍ക്കം പരിഹരിഹരിക്കണമെന്ന കരാര്‍ വ്യവസ്ഥ അംഗീകരിച്ചെങ്കിലും ഇതു സംബന്ധിച്ച വാദങ്ങള്‍ കീഴ്ക്കോടതി പരിശോധിച്ചില്ലെന്നും ശ്രീകുമാറിന്റെ ഹര്‍ജിയിലുണ്ട്.
ഈ പ്രോജക്ടിനായി ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കാന്‍ അവസരമുണ്ടാക്കണമെന്നും ഹര്‍ജയില്‍ ആവശ്യപ്പെട്ടതായി ശ്രീകുമാര്‍ വ്യക്തമാക്കി.
അതേസമയം സംവിധായകന്‍ ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുതെന്ന് കാണിച്ച് നേരത്തേ എംടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന് ഇല്ലെന്നും തന്റെ തിരക്കഥ തിരിച്ച് വേണമെന്ന നിലപാടില്‍ തന്നെയാണ് എംടി വാസുദേവന്‍ നായര്‍.
Discussion about this post