പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നതിനിടെ നിയമഭേദഗതിക്ക് എതിരെ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി. ജാതിക്കും മതത്തിനും അതീതമായി ഉയരാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കു. ഒരുമയുടെ ശക്തി നശിപ്പിക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തണമെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ്
ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി രംഗത്ത് വന്നത്.
പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച് നേരത്തെ ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നിരുന്നു. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണമെന്ന് ദുല്‍ഖര്‍ പറഞ്ഞു. നമ്മുടെ പാരമ്പര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓര്‍മ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക, ദുല്‍ഖര്‍ തന്റെ ഫേയ്‌സ് കുറിച്ചു.
പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് നിരവധി മലയാള സിനിമാ താരങ്ങളാണ് രംഗത്ത് വരുന്നത്. നടി പാര്‍വ്വതി, സണ്ണി വെയ്ന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, അനൂപ് മേനോന്‍, ടോവിനോ തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.