കൊച്ചി: മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ഷെയ്ന് നിഗം. ഷെയിനിന്റെ ഏറ്റവും പുതിയ ചിത്രം വലിയ വലിയപെരുന്നാള് തിയേറ്ററുകളില്‍ എത്തുകയാണ്. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയുന്നത്. ഒരു പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന് ചിത്രത്തില്‍ അരങ്ങേറുന്നത്.
പ്രൊഫഷണല്‍ ഡാന്‍സറിലേക്ക് എത്താന്‍ ആറുമാസത്തോളം പരിശീലനം നടത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷെയ്ന് ഈ കാര്യം പറഞ്ഞത്. അഞ്ചുമുതല്‍ ആറുമാസം വരെ ചെന്നൈയില്‍ വെച്ച് ഡാന്‍സിന് വേണ്ടി പ്രാക്ടീസ് ഉണ്ടായിരുന്നു. ഡാന്‍സിന് വേണ്ടി ചിത്രത്തിലെ നായികയായ ഹിമിക വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ഷെയ്ന് പറഞ്ഞു.
ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദാണ്. നേരത്തെ പങ്കുവച്ച ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമിക ബോസ് ആണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയുന്നത്.
Discussion about this post