ബംഗളൂരു: ജസ്റ്റിന് ബീബറിന്റെ പ്രശസ്ത ഗാനം ബേബി…ബേബി..ഓ…എന്ന ഗാനം കോള്ക്കാത്തവരുണ്ടാവില്ല. ഈ ഗാനം തകര്‍ത്ത് പാടിയിരിക്കുകയാണ് കര്‍ണാടകയിലെ ഒരു കര്ഷകന്. ഇതിനോടകം തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ലുങ്കിയും ഷര്‍ട്ടും ധരിച്ച് വയലില്‍ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് കര്ഷകന് പാട്ടുപാടുന്നത്. എംഎസ് ഇസൈ പള്ളി എന്നയാളാണ് പാട്ട് പാടുന്ന കര്‍ഷകന്റെ വീഡിയോ യൂട്യൂബില്‍ പങ്കുവച്ചത്. ബീബറിന്റെ ഹിറ്റ് ലിസ്റ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് 2009ല്‍ പുറത്തിറങ്ങിയ ബേബി എന്ന ഗാനം.
മൊബൈലില്‍ ബേബി ഗാനത്തിന്റെ മ്യൂസിക്ക് വച്ചതിന് ശേഷം തന്റേതായ ശൈലിയിലാണ് കര്ഷകന് പാട്ട് പാടുന്നത്. വരികളും താളവും തെറ്റിക്കാതെ ഏകദേശം ബീബറിന്റേത് പോലെ തന്നെയായിരുന്നു കര്ഷകന് പാട്ട് പാടുന്നത്.
Discussion about this post