ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷയായിരുന്ന രാജ്യത്തിന്റെ ഒഫീഷ്യൽ എൻട്രിയായ ഗലി ബോയ് പുറത്ത്. ഓസ്കർ അവാർഡിന് പരിഗണിക്കുന്ന മികച്ച വിദേശ സിനിമകളുടെ പട്ടികയിൽ നിന്നാണ് ഗലി ബോയ് ഒഴിവാക്കപ്പെട്ടത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വിവിധ വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികയിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ഒഫീഷ്യൽ എൻട്രിയായി ഗലി ബോയ് പരിഗണിക്കപ്പെട്ടിരുന്നു.
രൺവീർ സിങും ആലിയ ഭട്ടുമാണ് സിനിമയിൽ മുഖ്യവേഷങ്ങളിലെത്തിയത്. സോയാ അക്തറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദ പെയിന്റഡ് ബേർഡ്(ചെക്ക് റിപ്പബ്ലിക്), ട്രൂത്ത് ആൻഡ് ജസ്റ്റിസ്(എസ്റ്റോണിയ), ലെസ് മിസറബിൾസ്(ഫ്രാൻസ്), ദോസ് ഹൂ റിമെയ്ൻഡ്(ഹംഗറി), ഹണി ലാൻഡ്(നോർത്ത് മാസിഡോണിയൽ), കോർപസ് ക്രിസ്റ്റി(പോളണ്ട്), ബീൻപോൾ(റഷ്യ), അറ്റ്ലാന്റിക്സ്(സെനഗൾ), പാരസൈറ്റ്(സൗത്ത് കൊറിയ), പെയ്ൻ ആൻഡ് ഗ്ലോറി(സ്പെയ്ൻ) എന്നിവയാണ് 92-മത് ഓസ്കർ ഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് പട്ടികയിൽ ഇടം പിടിച്ച ചിത്രങ്ങൾ.
ഓസ്കർ അവസാനപ്പട്ടിക 2020 ജനുവരി 13 ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 9 നാണ് ഹോളിവുഡ് & ഹൈലാൻഡ് സെന്ററിൽ ഓസ്കർ പുരസ്കാര ചടങ്ങ് നടക്കുന്നത്.
Discussion about this post