ടന്‍ ഇന്ദ്രജിത്ത് ഇന്ന് തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
‘നാല്പതുകളിലേക്ക് സ്വാഗതം പാര്‍ട്ണര്‍. ഭര്‍ത്താവാകട്ടെ, അച്ഛനാകട്ടെ, സുഹൃത്താകട്ടെ, എല്ലാ റോളുകളിലും ഏറ്റവും മികച്ചതു തന്നെയാണു നീ. ഹാപ്പി ബര്‍ത്ത്ഡേ ഹസ്ബന്റ്’ എന്നാണ് പൂര്‍ണിമ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ദ്രജിത്തും മകള്‍ നക്ഷത്രയുമൊന്നിച്ചുളള വീഡിയോയ്‌ക്കൊപ്പമാണ് പൂര്‍ണിമ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 2002 ഡിസംബര്‍ 13നാണ് നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്. വിവാഹ വാര്‍ഷികദിനത്തില്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. ഇരുവരുടെയും പ്രണയകാലത്ത് എടുത്ത ഒരു ചിത്രത്തിനൊപ്പം എനിക്ക് 21 ഉം ഇന്ദ്രജിത്തിന് 20 ഉം വയസ് എന്ന് കുറിച്ചാണ് പൂര്‍ണിമ കുറിപ്പ് പങ്കുവെച്ചത്.