‘ഒരു അഡാര്‍ ലൗ’വിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നാടന്‍ പാട്ടിന്റെ അകമ്പടിയോടെ കിടിലനൊരു സേവ് ദ ഡേറ്റ് സോങാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.
നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം ‘ഒളിമ്പ്യന്‍ അന്തോണി ആദ’ത്തില്‍ ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വശി, ഇന്നസെന്റ്, സാബുമോന്‍, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി മൂന്നിന് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post