വളരെ വേഗത്തില്‍ തെന്നിന്ത്യയിലാകെ ആരാധകരുടെ വലിയൊരു നിരയുണ്ടാക്കിയ തെലുങ്ക് സിനിമാ താരമാണ് വിജയ് ദേവര്കൊണ്ട. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കെ താരത്തിന്റെ വ്യത്യസ്തമായ പ്രണയ ആല്‍ബം വൈറലാവുകയാണ്. നീ വെനകലേ നടിച്ചി എന്ന മനോഹരമായ പ്രണയഗാനമാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. മലോബികയാണു നായിക.
തെലുങ്കും തമിഴിലുമായി എത്തിയ ഗാനത്തിനു മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. തെലുങ്ക് ഗാനം യൂട്യൂബ് ട്രെന്റിങ്ങിലും ടോപ്പാണ്.
പ്രശസ്ത ഗായിക ചിന്മയിയാണ് ഇരുഭാഷകളിലും ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കില്‍ ആനന്ദ ശ്രീറാമും തമിഴില്‍ വൈരമുത്തുവുമാണ് വരികള്‍ എഴുതിയിരിക്കുന്നത്. സൗരഭ്-ദുര്‍ഗേഷ് ആണു സംഗീതം. ഇരുപത് ലക്ഷത്തിലേറെ പേര് ഇതിനകം ഈ ഗാനം ആസ്വദിച്ചു കഴിഞ്ഞു.
Discussion about this post