നടി രമ്യാ നമ്പീശനാണ് കഴിഞ്ഞ ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ചുവപ്പു സാരിയുടുത്ത് ആഭരണങ്ങളും അണിഞ്ഞ് നവവധുവിന്റെ വേഷത്തില്‍ നില്ക്കുന്ന താരത്തിന്റെ ചിത്രമാണ് ചര്‍ച്ചയ്ക്ക് ആധാരം. ചിത്രം വൈറലായതോടെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തു.
ഫേസ്ബുക്കിലൂടെയാണ് രമ്യ തന്റെ വിവാഹം കഴിഞ്ഞോ എന്നുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. തന്റെ വിവാഹമൊന്നുമല്ലെന്നും അത് അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ നിന്നുള്ള സ്റ്റില്‍ ആണെന്നും രമ്യ പറയുന്നു. തമിഴില്‍ ബദ്രി വെങ്കടേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സ്റ്റില്ലിലാണ് രമ്യ വിവാഹ വേഷത്തില്‍ ഉള്ളത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നായകനായെത്തുന്നത് റിയോ രാജ് ആണ്. ഒരു സോഫ്റ്റ്വെയര് സ്ഥാപനത്തിന്റെ മേധാവിയാണ് രമ്യയുടെ കഥാപാത്രമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post