പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തിയ ചിത്രമാണ് ‘മാമാങ്കം’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് അരുണ്‍ ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ചിത്രത്തെ പ്രശംസിച്ചത്.
‘മാമാങ്കം കണ്ടു. മലയാള ചലച്ചിത്ര മേഖലയ്ക്ക് വലുതും വിശാലവുമായ പ്ലാറ്റ്ഫോമുകള് സ്വപ്നം കാണാന്‍ ഇത് അവസരം നല്കുന്നു. പത്മകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മനോജ് പിള്ള എന്നിവരുടെ കഠിനാധ്വാനം ചിത്രത്തിന്റെ ഓരോ ഷോട്ടിലും പ്രതിഫലിക്കുന്നുണ്ട്. ചിത്രം കണ്ടതിന് ശേഷം കണ്ടതിനുശേഷം, മമ്മൂട്ടി എന്ന മഹാനായ നടന്റെ അഭിനിവേശവും അര്‍പ്പണ ബോധവുമാണ് ഈ ചിത്രത്തിന്റെ പിന്നിലെ പ്രചോദനം. ഇതിഹാസമായ മമ്മൂക്കയ്ക്ക് ഹൃദയംഗമമായ അഭിനന്ദനം. മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണി മുകുന്ദനെയും അഭിനന്ദിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഉണ്ണിയുടെ അതിശയകരമായ പ്രകടനങ്ങള്‍ മലയാള സിനിമ തീര്‍ച്ചയായും കാണും. ചന്തുണ്ണിയെന്ന കൊച്ചുകുട്ടിയും വലിയ കരഘോഷത്തിന് അര്‍ഹനാണ്. ഏറ്റവും പ്രധാനമായി, അസാധ്യമായത് സാധ്യമാക്കിയ മനുഷ്യന്, വേണു കുന്നപ്പിള്ളി ഹാറ്റ്സ് ഓഫ് യു’ എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുവരെ ചിത്രം നേടിയത് 23 കോടിയ്ക്ക് മുകളിലാണെന്നാണ് നിര്‍മ്മാതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
Discussion about this post