മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുവരെ ചിത്രം നേടിയത് 23 കോടിയ്ക്ക് മുകളിലാണെന്നാണ് നിര്‍മ്മാതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അതേസമയം ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമയെന്നും ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ടുകള്‍ക്ക് ഈ ചിത്രം ഉത്തേജകമായിരിക്കുമെന്നും വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
വേണു കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
മാമാങ്ക വിശേഷങ്ങള്‍. ഇന്നലെ ആ സുധിനമായിരുന്നു.മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി. ഏകദേശം രണ്ടു വര്‍ഷമായുള്ള യാത്രയായിരുന്നു.ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര.ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്.ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു.റിലീസ് ചെയ്ത ഏകദേശം 2000 സെന്‍ടറുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്.
വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്.അത്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു .ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ. കോടിക്കണക്കിനു രൂപയുടേയും. ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.അതുപോലെ ഷൂട്ടിംഗ് മുതല്‍, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല.കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ.ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട്കള്‍ക്ക് ഉത്തേജക മായിരിക്കും.
Discussion about this post