‘സ്ത്രൈണതക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന ആ ചാവേര്‍ മഹാനടനില്‍ ഭദ്രം’; ‘മാമാങ്ക’ത്തെ കുറിച്ച് ഹരീഷ് പേരടി

നാല് ഭാഷകളിലായി 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തിയ ചിത്രമാണ് ‘മാമാങ്കം’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നാല് ഭാഷകളിലായി 45 രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ചിത്രത്തെ പ്രശംസിച്ചത്.

‘ചരിത്രം സാക്ഷി ഈതലമുറയോട് മാമാങ്കംപറയുന്നു യുദ്ധം വേണ്ടെന്ന്. സ്‌ത്രൈണതക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന ആ ചാവേര്‍ മഹാനടനില്‍ ഭദ്രം’ എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, ഇനിയ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version