മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്നും നടി കീര്‍ത്തി സുരേഷ് പിന്മാറി. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷം ചെയ്യുന്നതിനാലാണ് കീര്‍ത്തി മണിരത്നം ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ‘പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണം കഴിഞ്ഞ ദിവസം തായ്ലാന്റില് ആരംഭിച്ചു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അരുള്‍മൊഴിവര്‍മ്മന്‍ അഥവാ രാജ രാജ ചോളന് ഒന്നാമന്റെ കഥ പറയുന്ന ചിത്രത്തില്‍ വിക്രമാണ് നായകനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയം രവി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ‘ചെക്കാ ചിവന്ത വാന’മാണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ മണിരത്നം ചിത്രം.
Discussion about this post