ആസിഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കെട്ടിയോളാണ് എന്റെ മാലാഖ. ചിത്രത്തില്‍ തനി നാട്ടുപുറത്തുകാരനായ സ്ലീവച്ചനായാണ് ആസിഫ് എത്തുന്നത്. പുതുമുഖം വീണാ നന്ദകുമാറാണ് ചിത്രത്തിലെ നായിക. സ്ലീവാച്ചന്റെ ഭാര്യയായിട്ടാണ് വീണാ വേഷമിട്ടത്. നടി മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. ഇപ്പോള്‍ താരം തന്റെ ഇഷ്ടങ്ങളെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.
ഒരു സ്വകാര്യ എഫ്എം ചാനലിനു നല്കിയ അഭിമുഖത്തിലാണ് വീണയുടെ വെളിപ്പെടുത്തല്‍. വീണ അധിക സംസാരിക്കാത്ത ആളാണോ എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു മറുപടി. ”അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും”, വീണ പറഞ്ഞു. ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ പറഞ്ഞു.
നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജി പീറ്റിര്‍ തങ്കം ആണ്.അഭിലഷ് എസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
Discussion about this post