ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് നടന്‍ ഷമ്മി തിലകന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ്. ‘അമ്മ അറിയാന്‍,മക്കളെ പറ്റി നല്ലത് പറയുക. അവര്‍ക്കായി നല്ലത് ചെയ്യുക. എങ്കില്‍ നല്ല സ്വഭാവം അവരിലും ഉണ്ടാകും.മോശമായത് എത്രയധികം പറയുന്നുവോ, എത്രയധികം ചെയ്യുന്നുവോ അത്രയധികം മക്കളും മോശമാകും. ജാഗ്രതൈ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗത്തിന് എതിരായ വിലക്ക് നിലനില്‍ക്കവേയാണ് ഷമ്മി തിലകന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.
അതേസമയം ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടനയായ എഎംഎംഎ നിലപാട് വ്യക്തമാക്കട്ടെ എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കേണ്ട എന്നാണ് താരസംഘടനയുടെ നിലപാട്. ഈ മാസം 22 ന് ചേരുന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും എഎംഎംഎ നിലപാട് വ്യക്തമാക്കുക.
അതേസമയം സോഷ്യല്‍ മീഡിയ വഴിയുള്ള ഷെയ്നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഫിലിം ചേംബറും രംഗത്ത് എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഷെയ്നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു
Discussion about this post