ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. ക്രിസ്മസ് റിലീസായി തീയ്യേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രം തീയ്യേറ്ററുകളില്‍ എത്തുക. സംവിധായകന്‍ ഒമര്‍ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് അറിയിച്ചത്.
മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ ക്രിസ്മസ് റിലീസായി തീയ്യേറ്ററുകളില്‍ എത്തുന്നത് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുന്നത്. പുതിയ തീയതി ചിത്രത്തിലെ സേവ് ദി ഡേറ്റ് സോംഗിലൂടെ അറിയിക്കും എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
ബാലതാരമായി പ്രേക്ഷഹൃദയങ്ങളില്‍ ഇടംപിടിച്ച അരുണ്‍ കുമാറാണ് ചിത്രത്തിലെ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഷാലിന്‍ സോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post