തിരുവനന്തപുരം; ഐഎഫ്എഫ്കെയില് ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതിഷേധം.
Reject CAB, Boycott NRC എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിഷേധം. സംവിധായകന് ഖാലിദ് റഹ്മാന്, തിരക്കഥാകൃത് ഹര്‍ഷദ് അടക്കമുള്ളവരാണ് പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയത്.
80ന് എതിരെ 311 വോട്ടുകളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ല് ലോക്സഭ പാസാക്കിയത്. പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി എതിര്‍ത്തു. അതെസമയം ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.
Discussion about this post