ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി മേഘ്ന ഗുല്‍സാര്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ഛപാക് ‘. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചു വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം കഥയണ് ചിത്രത്തില്‍ പറയുന്നത്. മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ ജീവിതവും പ്രതിസന്ധികളും ഉയര്ത്തെഴുന്നേല്പ്പുമൊക്കെയാണ് ചിത്രം.
മാലതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവാണ് ഛപാക്ക് നിര്‍മിക്കുന്നത്. ദീപികയുടെ കെഎ എന്റര്ടെയിന്മെന്റും നിര്‍മാണത്തില്‍ പങ്കാളിയാണ്. മാര്‍ച്ച് 25ന് ചിത്രീകരണം ആരംഭിച്ച ഛപാക്ക് 2020 ജനുവരി 10ന് റിലീസിനെത്തും.
Discussion about this post