വര്‍ഷങ്ങള്‍ക്ക് ശേഷം രജനിയുടെ നായികയായി നയന്‍താര എത്തുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. ചന്ദ്രമുഖി, കുസേലന്, ശിവാജി തുടങ്ങിയ ചിത്രങ്ങളിലാണ് മുമ്പ് രജനിയുടെ ഒപ്പം നയന്‍താര എത്തിയിരുന്നത്. ഇതിനിടെ നയന്‍താരയെ കുറിച്ച് രജനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്. നയന്‍താര മുന്പത്തെക്കാള് സുന്ദരിയായിരിക്കുന്നു എന്നാണ് രജനി ചെന്നൈയില്‍ നടന്ന ‘ദര്‍ബാറി’ന്റെ ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. സഹതാരങ്ങളെയും അണിയറ പ്രവര്‍ത്തകരേയും കുറിച്ച് സംസാരിക്കവെയാണ് രജനിയുടെ വാക്കുകള്‍.
രജനികാന്തിനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ദര്‍ബാര്‍’. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്. രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍.
And the #DARBAR 👑 audio launches in style 😎🔥#DARBAR 👑 #DarbarAudioLaunch #DarbarAudioFromToday @rajinikanth @ARMurugadoss @anirudhofficial #Nayanthara @divomovies @gaana #DarbarPongal #DarbarThiruvizha pic.twitter.com/lFOL3kVC5g
— Lyca Productions (@LycaProductions) December 7, 2019
#THALAIVAR on stage 🔥#DARBAR 👑 #DarbarAudioLaunch #DarbarAudioFromToday @rajinikanth @ARMurugadoss @anirudhofficial #Nayanthara @divomovies @gaana #DarbarPongal #DarbarThiruvizha pic.twitter.com/n5Ezz6mofG
— Lyca Productions (@LycaProductions) December 7, 2019
Discussion about this post