കൊച്ചി: തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ട നടനാണ് വിജയ് സേതുപതി. താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ നായക വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുക.
കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സനല്‍ കളത്തില്‍ സംവിധാനം ചെയ്യ്ത മാര്‍ക്കോണി മത്തായിയാണ് വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇനിയും അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് താരം പറഞ്ഞിരുന്നു. തമിഴരുടെ അതേ ആവേശത്തോടെയാണ് മലയാളികളും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളെയും സ്വീകരിക്കുന്നത്.
അതേസമയം നേരത്തെ വിജയ് സേതുപതി അഭിനയിച്ച 96 ല്‍ തൃഷയ്ക്ക് പകരം നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴിയാണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.