ഷെയ്ന് നിഗം എഎംഎംഎ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം രാത്രി ആലുവയിലുള്ള നടന് സിദ്ധിഖിന്റെ വീട്ടില്‍ വെച്ചാണ് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുമായി ഷെയ്ന് ചര്‍ച്ച നടത്തിയത്. ഒരാഴ്ചയോളം അജ്മീറിലായിരുന്ന ഷെയ്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് താരസംഘടനയുമായി താരം ചര്‍ച്ച നടത്തിയത്.
അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ഉല്ലാസം’, ‘വെയില്’, ‘ഖുര്‍ബാനി’ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗും ഡബിംഗും പൂര്‍ത്തിയാക്കാന്‍ സഹകരിക്കുമെന്ന് ഷെയ്ന് കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയതായാണ് സൂചന. ഷെയ്നുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ എഎംഎംഎ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തും.
ഷെയ്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടവേള ബാബു ‘വെയില്’ സിനിമയുടെ സംവിധായകന് ശരതുമായി സംസാരിച്ചു. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പതിനേഴ് ദിവസത്തെ ഷൂട്ടിംഗ് കൂടി വേണമെന്നാണ് ശരത് ഇടവേള ബാബുവിനോട് പറഞ്ഞിരിക്കുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി ഷെയ്ന് ഫെഫ്ക ഭാരവാഹികളുമായും സംസാരിക്കും.
Discussion about this post