ബിഗ് ബോസ് സീസണ് സെക്കന്റിലേയ്ക്കുള്ള മത്സരാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ആരെ വേണമെങ്കിലും നിര്‍ദേശിക്കാനും സംഘാടകര്‍ അവസരം ഒരുക്കിയിട്ടുണ്ട്. ടിക് ടോക് താരങ്ങള്‍ മുതല്‍ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധി പ്രമുഖരെ പലരും നിര്‍ദേശിക്കുന്നുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് രഞ്ജിനി ഹരിദാസിന്റെ പേര് നിര്‍ദേശമാണ്.
സരിത എസ് നായരെയാണ് രഞ്ജിനി ഹരിദാസ് ബിഗ് ബോസിലേയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ദേശീയ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്. സരിതയെ ബിഗ് ബോസിന്റെ സീസണ് രണ്ടിലേക്ക് നിര്‍ദേശിക്കാന്‍ രഞ്ജിന് കാരണങ്ങളുണ്ട്. അത് താരം തുറന്ന് പറയുന്നുണ്ട്. ബിഗ് ബോസാണ് തന്റെ ജീവിതത്തിലെ പല പുതിയ കാര്യങ്ങളും പഠിക്കാന്‍ സഹായിച്ചതെന്നും രഞ്ജിനി പറയുന്നുണ്ട്.
രഞ്ജിനിയുടെ വാക്കുകള്‍;
യഥാര്‍ത്ഥ ജീവിതത്തില്‍ സരിത എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ താല്പര്യമുണ്ട്. മാധ്യമ വാര്‍ത്തകളും പലരും പറഞ്ഞുള്ള അറിവും ആരോപണങ്ങളും മാത്രമല്ല. ശരിക്കുള്ള അവര്‍ ആരാണെന്നാണ് അറിയേണ്ടത്. പലപ്പോഴായി സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവര്‍ എത്തിയാല്‍ അവരെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കും.
Discussion about this post