അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ നടിയാണ് ശ്രീലക്ഷ്മി. കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാളികള്‍ക്കിടയിലും താരത്തിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ മാസമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ജിജിന് ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോള്‍ താരം സിനിമ പിന്തുടരാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്. ‘സിനിമ ഉപേക്ഷിച്ച് പോയതല്ല. അഭിനയിക്കുന്നതിനേക്കാള്‍ ടിവി പ്രോഗ്രാമുകളും സ്റ്റേജ് ഷോകളും മറ്റും അവതരിപ്പിക്കുന്നതിലാണ് ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍. ഒന്നുരണ്ടുസിനിമകളില്‍ അഭിനയിച്ചപ്പോള്‍ തന്നെ അതുപിടികിട്ടി. ആങ്കറിംഗ് ഇപ്പോഴും ചെയ്യുന്നുണ്ട്’.-ശ്രീലക്ഷ്മി പറയുന്നു.
Discussion about this post