നിവിന്‍ പോളിയുടെ നായികയായി ‘അരുവി’ ഫെയിം അദിതി ബാലന് മലയാളത്തിലേക്ക്. ‘പടവെട്ട്’ എന്ന ചിത്രത്തിലൂടെയാണ് അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. കണ്ണൂരില്‍ വെച്ച് നടന്ന പൂജാ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ടിവി സുഭാഷ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, ലിജു കൃഷ്ണ, അദിതി ബാലന്, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തതും ലിജു കൃഷ്ണയായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങള്‍ ഈ നാടകം നേടിയിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2020 ല്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post