നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന്. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് ഹൃദയത്തിന്റെ ഫോട്ടോ പങ്കുവെച്ചരിക്കുകയാണ്. മനുഷ്യരുടെ സ്നേഹത്തെ കുറിച്ച് പറയാനാണ് ഹൃത്വിക് റോഷന് ഹൃദയത്തിന്റെ ഫോട്ടോയുമായി എത്തിയത്.
എന്റെ ഹൃദയത്തിന്റെ ആകൃതി. നമ്മള് എത്ര ദുര്‍ബലരാണ്. എല്ലായ്പ്പോഴും എല്ലാവരാലും സ്നേഹിക്കപ്പെടാന്‍ നമ്മള് സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു. നാമെല്ലാവരും ഒരുപോലെയാണെന്ന് എളുപ്പത്തില്‍ മറക്കും. സ്നേഹം കൊണ്ട് നിര്‍മ്മിച്ചത്- ഹൃത്വിക് റോഷന് എഴുതുന്നു.
Discussion about this post