മലയാള സിനിമയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ കമല്‍. സിനിമയില്‍ നിന്നും ഷെയ്‌നിനെ മാറ്റി നിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നാണ് കമല്‍ വ്യക്തമാക്കിയത്. അതേസമയം സിനിമയില്‍ മുമ്പും ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ അത് ഉപയോഗിക്കുന്നതിന്റെ രീതികള്‍ക്ക് മാത്രമാണ് മാറ്റം വന്നതെന്നുമാണ് ഒരു അഭിമുഖത്തില്‍ കമല്‍ പറഞ്ഞത്. കാരവാന്‍ സംസ്‌കാരമാണ് സിനിമയ്ക്ക് ദോഷം ചെയ്തതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കളുമായി ഒത്തുതീര്‍പ്പിന് താരസംഘടനായ എഎംഎംഎ ശ്രമിക്കുന്നുണ്ട്. നിര്‍ത്തിവെച്ച സിനിമകള്‍ പുനരാരംഭിക്കാന്‍ സാധ്യത തേടിയാണ് ചര്‍ച്ച.
ഷെയ്ന്‍ നിഗത്തിന് എതിരെ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഫെഫ്ക താരസംഘടനയായ എഎംഎംഎയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നല്‍കിയിരുന്നു. മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഡയറക്ടേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.