തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് പ്രണവ്. ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശിയാണ് പ്രണവ്. പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സ്വരുക്കൂട്ടിവെച്ച തുക പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെ തുടര്‍ന്നാണ് പ്രണവ് വാര്‍ത്തകളില്‍ നിറഞ്ഞത്.
ചെന്നൈയില്‍ രജനീകാന്തിനെ വസതിയിലെത്തിയാണ് പ്രണവ് തന്റെ സൂപ്പര്‍ താരത്തെ കണ്ടത്. ചിത്രകാരന് കൂടിയായ പ്രണവ് താന്‍ വരച്ച രജനിയുടെ ഛായാ ചിത്രവും താരത്തിന് സമ്മാനിച്ചു.
പ്രണവിനെ പൊന്നാട അണിയിച്ചാണ് രജനി സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പ്രണവിന്റെ വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് രജനി പ്രണവിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും നല്‍കിയാണ് തന്റെ ആരാധകന് കൂടിയായ പ്രണവിനെ സ്റ്റെല്‍മന്നന്‍ യാത്രയാക്കിയത്.
Discussion about this post