ജെയിംസ് ബോണ്ട് ചിത്രത്തിന് ലോകമെമ്പാടും ആരാധകരാണ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ജെയിംസ് ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ ടീസര്‍ പുറത്തുവിട്ടു. ഡാനിയല്‍ ക്രേഗ് ആണ് ചിത്രത്തില്‍ ജെയിംസ് ബോണ്ട് ആയി എത്തുന്നത്. മുമ്പ് ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇതെന്നാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്.
‘കരിയറിലെ മികച്ച അനുഭവം. എല്ലാവരും മികച്ച പ്രവര്‍ത്തനമായിരുന്നു. പ്രൊഡക്ഷനില്‍ പങ്കെടുത്ത ഓരോ ആള്‍ക്കാരിലും എനിക്ക് അഭിമാനമുണ്ട്. ദൈവത്തിന് നന്ദി’ എന്നാണ് ഡാനിയല്‍ ക്രേഗ് പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്.
അതേസമയം പുറത്തുവിട്ട ടീസറില്‍ ചിത്രത്തിന്റെ പ്രമേയമത്തെ കുറിച്ച് യാതൊരു സൂചനകളും നല്‍കുന്നില്ല. ബുധനാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. ജമൈക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന ജെയിംസ് ബോണ്ട് വീണ്ടും ദൗത്യത്തിന് ഇറങ്ങുന്നതാണ് ‘നോ ടൈം ടു ഡൈ’ ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Discussion about this post