കൊച്ചി: ഷെയ്ന്‍ നിഗത്തിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ രംഗത്ത്. ‘വെയില്‍’, ‘ഖുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
അതേസമയം ഷെയ്‌നിന്റെ ഭാഗത്തു നിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ടെന്നും അതിനുളള അവസരം നല്‍കണമെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും കത്തുനല്‍കുന്നുണ്ട്.
താരസംഘടനയായ ‘എഎംഎംഎ’യ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായിരിക്കും ഫെഫ്ക കത്ത് നല്‍കുക. ഇക്കാര്യത്തില്‍ ഈ മാസം അഞ്ചിന് സമവായ ചര്‍ച്ചകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്.
Discussion about this post